കൊല്ലം: പള്ളിമൻ എം.വി. ദേവൻ കലാഗ്രാമത്തിന്റെയും സിദ്ധാർത്ഥ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന് വരുന്ന നവം സാംസ്കാരികോത്സവം ആറാം ദിവസത്തെ പരിപാടികൾ പഴങ്ങാലം യു.പി എസിൽ കവിയും ഗാന രചയിതാവു മായ വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. റഹിം, താജ് കുമാർ, ഡോ. എം. ശിവസുതൻ, പി. ചന്ദ്രമോഹൻ, എം. വേണുഗോപാലപിള്ള എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ സതീഷ് കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം എന്ന നാടകം അരങ്ങേറിവിപുലമായ പരിപാടികളോടെ സംഘടിപ്പിക്കപ്പെടുകയാണ്. നവം സാംസ്കാരിക ഉത്സവം 30ന് പള്ളി സിദ്ധാർത്ഥ ക്യാമ്പസിൽ സമാപിക്കും