പോരുവഴി: കേരള ഗ്രന്ഥശാല സംഘം ശൂരനാട് വടക്ക് പഞ്ചായത്ത് തല ബാല കലോത്സവം ഭാവന ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ പെരുങ്കുളം പി.എസ്.പി.ടി.എം എൽ പി എസിൽ വച്ച് നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി. ശ്യാമളയമ്മ, ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ലത്തീഫ്, ജില്ല ഗ്രന്ഥശാല സംഘം അംഗം ഡോ.വൈ.ജോയി, കുന്നത്തൂർ താലൂക്ക് ഗ്രന്ഥശാല സംഘം ജോ.സെക്രട്ടറി മോഹനൻ, ഗ്രന്ഥശാല സംഘം പോരുവഴി പഞ്ചായത്ത് കൺവീനർ മധുശൂരനാട്, ബാബു ഹനീഫ്, സി.കെ.പ്രേംകുമാർ,രതിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യു.പി, എച്ച്.എസ് വിഭാഗങ്ങളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. വൈകിട്ട് ചേർന്ന സമാപന സമ്മേളനത്തിന്റെ ഉഘാടനവും മത്സര വിജയികൾക്കുള്ള മെമെന്റോയും സർട്ടിഫിക്കറ്റു വിതരണവും ശൂരനാട് വടക്ക് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ ഗായകൻ മത്തായി സുനിൽ മുഖ്യാതിഥിയായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പങ്കജാക്ഷൻ, വാർഡ് മെമ്പർമാരായ എസ്.സൗമ്യ, എം.സമദ്, കേരള ലീഗൽ സർവീസ് അതോറിട്ടി അംഗം അഡ്വ.സി.കെ. വിജയാനന്ദ്, ജില്ല ഗ്രന്ഥശാല സംഘം അംഗം കെ.സി.സുഭദ്രാമ്മ,ഇന്ദ്രജിത്ത്,
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നവഭാരത് ഗ്രന്ഥശാലയ്ക്ക് പുരസ്കാരവും നൽകി.