കൊല്ലം: പെൻഷണേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം ഡി.സി.സി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.വി. ഗോവിന്ദൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ സൈനുലാബ്ദീൻ, കെ. സ്പർജിൻ, മേരിദാസൻ എന്നിവരെ ഡി.സി.സി പ്രസിഡന്റ് ആദരിച്ചു. വിജയകുമാർ നന്ദി പറഞ്ഞു. ഭാരവാഹികളായി എൻ. ബാലൻ (പ്രസിഡന്റ്), കെ.എ. റഹിം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.