കൊല്ലം: മഹാരാഷ്ട്ര വോട്ടെണ്ണലിൽ വൻ അട്ടിമറിയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനേക്കാൾ അഞ്ച് ലക്ഷം വോട്ട് അധികം എണ്ണിയെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഇനിയുമേറെ അട്ടിമറിക്കഥകൾ പുറത്തുവരാനുണ്ട്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകാൻ പ്രക്ഷോഭത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. വിശദാംശങ്ങൾ പാർട്ടി ഉടൻ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ബിന്ദുകൃഷ്ണ, അഡ്വ. കെ.ബേബിസൺ, നൗഷാദ് യൂനുസ്, കെ.എസ്.വേണുഗോപാൽ, കുളക്കട രാജു, സുൽഫിക്കർ സലാം, ടി.സി.വിജയൻ, സി.മോഹനൻ പിള്ള, മാത്യു ജോർജ്, ചിരട്ടക്കോണം സുരേഷ്, രാജശേഖരൻ പിള്ള, പ്രകാശ് മൈനാഗപ്പള്ളി, സുധാകരൻ പള്ളത്ത്, ഹരിലാൽ, മോനാച്ചൻ, സൂരജ് രവി, എൽ.കെ.ശ്രീദേവി, പി.ആർ.പ്രതാപചന്ദ്രൻ, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, കുരീപ്പള്ളി സലിം, കല്ലട ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.