photo
സി.എസ്. സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ സമ്മേളനത്തിൽ ഡോ.വള്ളിക്കാവ് മോഹൻദാസ് പ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി : ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാലയും കാസ് ലൈബ്രറിയും സംയുക്തമായി നവോത്ഥാന നായകൻ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയെ അനുസ്മരിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കാസ് ലൈബ്രറി പ്രസിഡന്റ് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. ലാലാജി ഗ്രന്ഥശാലാ സെക്രട്ടറി ഡോ.വള്ളിക്കാവ് മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.കൃഷ്ണകുമാർ, ജി.സുന്ദരേശൻ, കബീർ എന്നിവർ സംസാരിച്ചു. ലാലാജി ഗ്രന്ഥശാല ബാലവേദിയിലെ കുട്ടികൾ സി.എസിന്റെ കന്നേറ്റിക്കടവ് എന്ന കവിത അവതരിപ്പിച്ചു.