bsn-
ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ, എ.ഐ.ബി.ഡി.പി.എ, സി.സി ഡബ്ല്യു.എഫ് കോ-ഓർഡിനേഷൻ കമ്മിറ്റികൾ കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ നടത്തി​യ ധർണ എ.ഐ.ബി.ഡി.പി.എ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ, എ.ഐ.ബി.ഡി.പി.എ, സി.സി ഡബ്ല്യു.എഫ് കോ-ഓർഡിനേഷൻ കമ്മിറ്റി എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ പ്രകടനവും ധർണയും നടത്തി. ബി.എസ്.എൻ.എല്ലി​ന് 4ജി, 5ജി അനുവദിക്കുക, ശമ്പളം, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, താത്കാലിക തൊഴിലാളികളുടെ മിനിമം വേതനം ഉറപ്പുവരുത്തുക, വി.ആർ.എസ് നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തി​യ ധർണ.

എ.ഐ.ബി.ഡി.പി.എ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി, എ.ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി​. ജോസഫ്, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ. തുളസീധരൻ എന്നിവർ സംസാരി​ച്ചു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡി​. അഭിലാഷ് സ്വാഗതവും എ.ഐ.ബി.ഡി.പി.എ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. ശശിധരൻ നായർ നന്ദിയും പറഞ്ഞു.