കൊല്ലം: ഉപാസന ആശുപത്രിയിൽ ഡയബറ്റിക് ഫൂട്ട് കെയർ ക്ലിനിക്കിനും ഇതോടനുബന്ധിച്ച് നടക്കുന്ന ചതുർദിന മെഡിക്കൽ ക്യാമ്പിനും തുടക്കമായി. ഉപാസന മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഡോ. ജെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഡി. മണികണ്ഠൻ, ഡോ. അനസു ആനന്ദ്, ഡോ. രാജേന്ദ്രബാബു, ഡോ. ജെ.പി. ശബരി തുടങ്ങിയവർ സംസാരിച്ചു.