photo
കരുനാഗപ്പള്ളി നഗരസഭ നിർമ്മിക്കുന്ന എം.സി.എഫിന്റെ നിർമ്മാണോദ്ഘാടനം ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു

കരുനാഗപ്പള്ളി : നഗരസഭയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന എം.സി.എഫ് നിർമ്മാണ പദ്ധതിക്ക് തുടക്കമായി. 2.14 കോടി രൂപ ചെലവഴിച്ച് നഗരസഭ നിർമ്മിക്കുന്ന എം.സി.എഫിന്റെ നിർമ്മാണോദ്ഘാടനം ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ എ.സുനിമോൾ അദ്ധ്യക്ഷയായി. ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ഇന്ദുലേഖ, റെജി ഫോട്ടോ പാർക്ക്, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.