കരുനാഗപ്പള്ളി: ജില്ലാ വനിത സീനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അസോ. വൈസ് പ്രസിഡന്റ് എസ്‌.സനോജ് ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഹൈ ഫ്ലെയേഴ്സ് ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ന്യൂ വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനവും കോസ്മോസ് കരുനാഗപ്പള്ളി മൂന്നാം സ്ഥാനവും നേടി. ഡിസംബർ 7 മുതൽ 9 വരെ പാലക്കാട് ആയല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുവാനുള്ള ക്യാമ്പിലേക്ക് 21 കായികതാരങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ 1 മുതൽ 5 വരെ ജില്ലാ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന മത്സരത്തിന് ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. സമാപന സമ്മേളനം കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂൾ മാനേജർ എൽ.ശ്രീലത ഉദ്ഘാടനം ചെയ്തു. അസോ. സെക്രട്ടറി എസ്‌.സാബുജൻ, പി.നൗഫിൻ ആദർശ്, റക്സിൻ എന്നിവർ സംസാരിച്ചു.