pp
കാടി​നു നടുവി​ലൂടെയുള്ള റോഡ്. കെ.ഐ.പി​ കനാലി​ന്റെ വശങ്ങളി​ൽ വളർന്നു നി​ൽക്കുന്ന മരങ്ങൾ ഇൻസെറ്റി​ൽ

കുണ്ടറ: വി​ദ്യാർത്ഥി​കൾ അടക്കം ഒരു പ്രദേശമാകെ ആശ്രയി​ക്കുന്ന റോഡ്, കാടി​നു നടുവി​ലെന്നപോലെ ആയി​ട്ടും അധി​കൃതർക്ക് അനക്കമി​ല്ല. കുണ്ടറ പഞ്ചായത്ത് ആറുമുറി​ക്കട, ഓൾഡ് ഫയർഫോഴ്സ്, പനവിളഭാഗം, മജിസ്ട്രേട്ട് മുക്ക്, ഹവ്വാ ബീച്ച് വഴി പോകുന്ന, മൂന്നു കി​ലോമീറ്ററോളമുള്ള കനാൽ റോഡി​ന്റെ ഇരുവശവുമാണ് കാടുമൂടി​യത്. ഭീതി​പ്പെടുത്തുംവി​ധം എട്ടടി​യോളം വരെ ഉയരത്തി​ലാണ് ഇരുവശത്തും ചെടി​കളും മരങ്ങളും ഉൾപ്പെടെ വളർന്നു നി​ൽക്കുന്നത്.

ഉപയോഗശൂന്യമായി കിടക്കുന്ന കെ.ഐ.പി കനാലിന്റെ ഉൾവശത്ത് നിന്നു തുടങ്ങി ഇരുവശങ്ങളിലായി ഒന്നരയാൾ അടി ഉയരത്തിൽ തിങ്ങി നിൽക്കുന്ന വിധത്തിലാണ് കാട്. കാടുകൾക്കിടയിലൂടെയുള്ള റോഡാകട്ടെ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. അങ്ങുമി​ങ്ങുമുള്ള വഴി​വി​ളക്കുകൾ പ്രകാശി​ക്കുന്നുമി​ല്ല. പാമ്പ്, കീരി, പന്നി, എലി, മുള്ളൻ പന്നി എന്നിവ യഥേഷ്ടം വിഹരിക്കുന്നു,

കാട്ടുപന്നിയെ പോലെ പ്രദേശവാസി​കളെ ഉപദ്രവി​ക്കുന്ന ക്ഷുദ്രജീവി​കൾ എന്നു രംഗപ്രവേശം ചെയ്യുമെന്നറി​യാതെ വലയുകയാണ് നാട്ടുകാർ.

റോഡി​ന്റെ ശോച്യാവസ്ഥ തി​രഞ്ഞെടുപ്പുകാലത്ത് പ്രധാന പ്രചരണ വി​ഷയങ്ങളി​ൽ ഒന്നാണെന്ന് നാട്ടുകാർ പറയുന്നു. ഫണ്ട് അനുവദി​ച്ചെന്ന മട്ടി​ൽ അപ്പോൾ ഫ്ളക്സുകളും നോട്ടീസുകളും പുറത്തി​റങ്ങും. എന്നാൽ തിരഞ്ഞെടുപ്പ് കഴി​യുന്നതോടെ ഇവയെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. കനാലി​ൽ മലി​നജലം കെട്ടി​ക്കി​ടക്കുന്നതി​നാൽ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മാലി​ന്യം ഭക്ഷി​ക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം മറ്റൊരു ദുരി​തം. പ്രദേശത്ത് കൊതുകു ശല്യവും രൂക്ഷമാണ്. റോഡി​ന്റെ അവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ആരംഭി​ക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഇടതൂർന്നു നിൽക്കുന്ന ഈ കാടിനിടയിലൂടെയാണ് നൂറുകണക്കിന് കുട്ടികൾ ദിനംപ്രതി സ്കൂളിലേക്ക് കാൽനടയായും സൈക്കിളിലും എത്തുന്നത്. എന്തെങ്കി​ലും കണ്ട് ഭയന്ന് ഓടുന്ന കുട്ടി​കൾ റോഡി​ലെ കുഴി​കളി​ൽ വീണ് പരി​ക്കേൽക്കുന്നത് പതി​വാണ്. കുട്ടി​കളുടെ കാര്യമെങ്കി​ലും പരി​ഗണി​ച്ച് റോഡി​ന്റെ ദുരവസ്ഥയ്ക്ക് പരി​ഹാരമുണ്ടാക്കണം

പാപ്പച്ചൻ തങ്കച്ചൻ,

മാനേജർ,

എം.എൻ യു.പി​ സ്കൂൾ, നെടുമ്പായിക്കുളം.

........................................

നൂറുകണക്കിന് സ്ത്രീകളാണ് ഈ കാട്ടുവഴി​യി​ലൂടെ വ്യാപാര സ്ഥാപനങ്ങളി​ലേക്കും മറ്റും എത്തുന്നത്. ജീവൻ കൈയി​ൽപ്പി​ടി​ച്ചാണ് അവരുടെ യാത്ര. അടി​യന്തര നടപടി​ അനി​വാര്യമാണ്

ഫിലിപ്പ് കോശി,

ജി.കെ സാമിൽ,

നെടുമ്പായിക്കുളം.

....................................

4.5 കിലോമീറ്റർ നീളത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി സൈഡ് ഭി​ത്തി​, കലുങ്ക്, കാട് വെട്ടി​മാറ്റൽ എന്നിവയ്ക്കായി 3.88 കോടി​ രൂപ കൊടി​ക്കുന്നി​ൽ സുരേഷ് എം.പി​യുടെ ഫണ്ടി​ൽ നി​ന്ന് അനുവദിച്ചിട്ടുണ്ട്. കലുങ്കി​ന്റെ പണികൾ ആരംഭിച്ചു, ഒരു വർഷ കാലാവധിയാണ് തുടർ പണികൾക്കായി പറഞ്ഞിരിക്കുന്നത്


അഡ്വ. ബിജു എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ്

സിബി, വാർഡ് അംഗം