vimal-
കൊല്ലം ഓക്സ്ഫോർഡ് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എഡ്യുക്രാഫ്റ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ഇന്റർ സ്കൂൾ റോബോട്ടിക് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി​യ കാരംകോട് വിമല സെൻട്രൽ സ്കൂൾ അംഗങ്ങളായ എ.പി​. അഭിനന്ദ്, കെവിൻ ഷിബു, എസ്. സാരംഗ് എന്നിവർ

കൊല്ലം: കൊല്ലം ഓക്സ്ഫോർഡ് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എഡ്യുക്രാഫ്റ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ഇന്റർ സ്കൂൾ റോബോട്ടിക് മത്സരത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 'മെയ്സ് സോൾവിംഗ്' ചലഞ്ചിൽ ടീം അംഗങ്ങളായ എ.പി​. അഭിനന്ദ്, കെവിൻ ഷിബു, എസ്. സാരംഗ് എന്നിവർ സമ്മാനത്തുകയായ 3000 രൂപയ്ക്ക് അർഹരായി. മൂവരും എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.