 
ചോഴിയക്കോട് : ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് 8 മാസം. സന്ധ്യയായാൽ ചോഴിയക്കോട് ടൗൺ ഇരുട്ടിൽ. നാളിതുവരെ അധികൃതർ ഒരു നടപടിയുമെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. 3 മാസം മുൻപ് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് അധികൃതർ ഹൈമാസ്റ്റ് ലൈറ്റ് ശരിയാക്കാൻ ലൈറ്റ് അഴിച്ചെടുത്ത് കൊണ്ടുപോയതല്ലാതെ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം
രാത്രിയായാൽ ടൗണിലെ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ വെയ്റ്റിംഗ് ഷെഡിൽ മലമൂത്ര വിസർജനം വരെ നടത്തുന്നു. പ്രദേശത്ത് അടുത്തിടെ ഇരുട്ടിന്റെ മറവിൽ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ അടക്കം നശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എത്രയും വേഗം ലൈറ്റ് ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.