ശാസ്താംകോട്ട: മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് വഴിയുള്ള യാത്ര, യാത്രക്കാരുടെ നടുവൊടിക്കുന്നതായി പരാതി. ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളിയിലെ തൈക്കാവ് മുക്കിലെ റെയിൽവേ ഗേറ്റിലെ റോഡ് അറ്റകുറ്റപ്പണിക്കായി ഇളക്കിയ ശേഷം റോഡ് ടാർ ചെയ്യാത്തത് നാട്ടുകാരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ഒക്ടോബർ 14 മുതൽ 18 വരെ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ ശേഷമാണ് റോഡ് ഇളക്കി മെറ്റൽ ചെയ്ത് ഉയർത്തിയത്. മെറ്റൽ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും ടാർ ചെയ്യാത്തതിനാൽ മെറ്റലുകൾ ഇളകിയതോടെ ഇതുവഴിയുള്ള യാത്ര യാത്രക്കാർക്ക് ഭീഷണിയായി മാറി.
അപകടങ്ങൾ പതിവ്
ഗേറ്റിന്റെ രണ്ട് വശവും നൂറു മീറ്ററോളം ഭാഗത്ത് റോഡ് ഇളക്കിയിട്ടിരിക്കുകയാണ്. ഇതിനാൽ റെയിൽവേ ഗേറ്റ് വേഗത്തിൽ മറികടക്കാനെത്തുന്ന ഇരുചക്രവാഹനങ്ങൾ മെറ്റലിൽ തട്ടി അപകടമുണ്ടാകുന്നതും പതിവാണ്. രൂക്ഷമായ പൊടിശല്യം സമീപവാസികൾക്കും ഭീഷണിയാകുന്നുണ്ട്. റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
റോഡിലൂടെയുള്ള ഗതാഗതം തടയുവാനുള്ള അനുമതി കിട്ടുന്നതിലുള്ള കാലതാമസമാണ് റോഡ് ടാറിംഗ് വൈകുന്നതിന് കാരണം.
അധികൃതർ