photo
പോരുവഴി പഞ്ചായത്ത് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പോരുവഴി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി ബി.ശശി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലുറപ്പു പദ്ധതിയെ തകർക്കുന്ന നടപടികൾക്കെതിരെയും പഞ്ചായത്ത് ഭരണസമതിയുടെ തൊഴിലുറപ്പു തൊഴിലാളികളോടുള്ള ധിക്കാരപരമായ നടപടികൾക്കെ തിരെയും പോരുവഴി പഞ്ചായത്ത് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പോരുവഴി പഞ്ചായത്തിന് മുമ്പിൽ മാർച്ചും ധർണയും നടത്തി. സി.പി .എം ശൂരനാട് ഏരിയ സെക്രട്ടറി ബി.ശശി ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി പോരുവഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു ഐ.നായർ അദ്ധ്യക്ഷയായി. സി.പി.എം ഏരിയ സെന്റർ അംഗം ബി.ബിനീഷ്, സി.പി.എം പോരുവഴി കിഴക്ക് എൽ.സി സെക്രട്ടറി എം.മനു, ഏരിയ കമ്മിറ്റി അംഗം പ്രതാപൻ,എൽ.സി അംഗങ്ങളായ ശിവൻ പിള്ള, മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.