cpm
സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ: സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം പൊരീക്കലിൽ തുടങ്ങി. ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലെ ആർ.ശിവാനന്ദൻ നഗറിൽ തുടങ്ങിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ നെടുവത്തൂർ സുന്ദരേശൻ അദ്ധ്യക്ഷനായി. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന അംഗം പി.തങ്കപ്പൻ പിള്ള പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം വി.പി.പ്രശാന്തും അനുശോചന പ്രമേയം എം.എസ്. ശ്രീകുമാറും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജെ.രാമാനുജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ എസ്.ആർ.അരുൺബാബു സ്വാഗതം പറഞ്ഞു.

ജി.ത്യാഗരാജൻ, ആർ.പ്രേമചന്ദ്രൻ, എ.അഭിലാഷ്, ആർ.ഗീത, കെ.എൽ. ചിത്തിരലാൽ എന്നിവരുടെ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ,സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.രാജേന്ദ്രൻ,കെ.സോമപ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ജയമോഹൻ, പി.എ.എബ്രഹാം, എം.ശിവശങ്കരപ്പിള്ള, സി.ബാൾഡുവിൻ, സി.രാധാമണി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.

ഏരിയ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഡിസംബർ 1ന് വൈകിട്ട് 5ന് പൊരിക്കൽ വായനശാല ജംഗ്ഷനിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. കേന്ദ്ര കമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. റെഡ് വൊളണ്ടിയർ പരേഡും ബഹുജന റാലിയും ഉണ്ടാകും.