കൊട്ടാരക്കര: കൊല്ലം റവന്യൂ ജില്ല കലോത്സവ ട്രോഫി കമ്മിറ്റി ഓഫീസ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്.ആർ. രമേശ്, വികസന കാര്യ ചെയർമാൻ ഫൈസൽ ബഷീർ, വി.സൈഫുദ്ദീൻ, അൻസർ പച്ചില, എസ്.ഷെഫീഖ് ,ഷംസീർ , ബീന ,ഹസീന, നാദർഷ ,അബ്ദുൽ സലാം ,മുഈനുദ്ദീൻ, ഫസിലുദ്ദീൻ ഷെഫീക്ക് ബാഖവി എന്നിവർ സംസാരിച്ചു. കേരള അറബിക് മുൻഷീസ് അസോസിയേഷനാണ് ഇത്തവണ ട്രോഫി കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നത്. പങ്കെടുത്ത് വിജയികളാകുന്ന മുഴുവൻ കുട്ടികൾക്കും ഇത്തവണ ട്രോഫി കമ്മിറ്റി വ്യക്തിഗത ട്രോഫികൾ നൽകുന്നുണ്ട്. കൂടാതെ ഈ വർഷം എല്ലാ ഓവറോൾ ട്രോഫികളും പുതിയതാണ് നൽകുന്നത് എന്ന് ട്രോഫി കമ്മിറ്റിയുടെ കൺവീനർ അൻവർ പള്ളിക്കൽ അറിയിച്ചു. മത്സരങ്ങളുടെ റിസൽട്ട് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ട്രോഫി പവലിയനിൽ എത്തി ട്രോഫികൾ കൈപ്പറ്റാവുന്നതാണ്.