thiramaklala-
കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസിൽ ആർട്ടി​സ്റ്റ് അബി​യുടെ നേതൃത്വത്തി​ലുള്ള ചി​ത്രരചന പരി​ശീലനം റൈസിംഗ് കൊട്ടിയം പ്രസിഡന്റ്‌ പുല്ലാംകുഴി സന്തോഷ്‌ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കൊട്ടിയത്തും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ​ ചിത്രരചന പഠി​പ്പി​ക്കാൻ ആർട്ടിസ്റ്റ് അബിയുടെ നേതൃത്വത്തിൽ വരയുടെ തിരമാലകൾ എന്ന പരി​ശീലനത്തി​ന് കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസിൽ തുടക്കമായി​. റൈസിംഗ് കൊട്ടിയം പ്രസിഡന്റ്‌ പുല്ലാംകുഴി സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജൂഡറ്റ് ലത അദ്ധ്യക്ഷയായി​. ജനറൽ സെക്രട്ടറി റോയൽ സമീർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിസ്മി, അദ്ധ്യാപകൻ ജിഫ്രി, അലോഷ്യസ് റോസാരിയൊ, അയൂബ് മേത്തർ, നസീർ ഖാൻ, റഹിം, നിസാം, അബ്ദുൽ സലാം, അശോക് പ്രസാദ്, അസീർ, ജോസഫ്, യൂസുഫ് ഖാൻ, അബ്ദുൽ വഹാബ് എന്നിവർ സംസാരി​ച്ചു.