a2

പുത്തൂർ: എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. വെണ്ടാർ പാലവിള വീട്ടിൽ രജനിയാണ് (45) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ പനി ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. ഇവിടെ വച്ചാണ് എലിപ്പനി സ്ഥിരികരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: തുളസി. മക്കൾ: രദു, യദു.