കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഡി​സം​ബർ 3ന് ജി​ല്ല​യിൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. തേ​വ​ള്ളി രാ​മ​വർ​മ്മ ക്ല​ബ് ഓ​ഡി​റ്റോ​റി​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാൾ, സർ​ക്കാർ ബോ​യ്‌​സ് ഹൈ​സ്​കൂൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങൾ ന​ടക്കും. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോൺ: 0474 2790971.