തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത്, സംസ്ഥാന യുവജന ക്ഷേമബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 28,29,30 തീയതികളിൽ നടത്തുന്ന കേരളോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.സി.ഒ.കണ്ണൻ, ഷബ്‌നജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജി.അനിൽകുമാർ,തൊടിയൂർ വിജയകുമാർ,എൽ.സുനിത, അൻസിയ
ഫൈസൽ, എൽ.ജഗദമ്മ, മൻസൂർ, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ബിന്ദു, സി.ഡി.എസ്.അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, അങ്കണവാടി അദ്ധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ഇന്ന് രാവിലെ 9ന് മാലുമേൽ ക്ഷേത്ര മൈതാനിയിൽ ആരംഭിക്കുന്ന കേരളോത്സവം 2024ന്റെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിക്കും. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനാകും.