vvvv
തുടയന്നൂർ സർവീസ് സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡന്റ് ജെ.സി.അനിൽ, വൈസ് പ്രസിഡന്റ് ബി.ആർ.അജിരാജ്, സെക്രട്ടറി അനിത എസ് നായർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

കടയ്ക്കൽ : ജില്ലയിലെ മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡന്റ് ജെ.സി.അനിൽ, വൈസ് പ്രസിഡന്റ് ബി.ആർ.അജിരാജ്, സെക്രട്ടറി അനിത എസ് നായർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജില്ലയിൽ രണ്ടാം സ്ഥാനമാണ് ബാങ്ക് നേടിയത്. ക്യാഷ് അവാർഡും ഫലകവും അടങ്ങിയതാണ് അവാർഡ്. മന്ത്രിമാരായ വി.എൻ.വാസവൻ, രകടന്നപ്പള്ളി രാമചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.