കൊല്ലം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരം. കഴിഞ്ഞ ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനാണ് അവസരം. അപേക്ഷകൾ പരിശോധിച്ച് 2025 ജനുവരി 6ന് പ്രസിദ്ധികരിക്കുന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും.
പുതുതായി വോട്ടർമാരെ ചേർക്കുന്നതിന് പ്ലസ്ടു, കോളജ് കേന്ദ്രീകരിച്ച് സ്വീപ് പ്രചരണ പരിപാടികൾ നടത്താൻ ഇലക്ടറൽ റോൾ ഒബ്സർവർ നിർദേശം നൽകി. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലും യോഗം ഉറപ്പാക്കി. ജില്ലാ കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ നിഷാന്ത് സിഹാര, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ, ഇ.ആർ.ഒ ആൻഡ് ഡെപ്യൂട്ടി കളക്ടർമാർ, അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.