കൊട്ടാരക്കര: കൗമാര പ്രതിഭകളുടെ മിന്നും പ്രകടനങ്ങളുമായി അറുപത്തി മൂന്നാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം ആദ്യ രണ്ട് ദിനങ്ങൾ പിന്നിട്ടപ്പോൾ 325 പോയിന്റുകൾ നേടി കരുനാഗപ്പള്ളി ഉപജില്ലയ്ക്ക് മേൽക്കൈ. ആദ്യ ദിനത്തിൽ വെളിയം ഉപജില്ലയായിരുന്നു മുന്നിൽ, അവരെ കടത്തിവെട്ടിയാണ് കരുനാഗപ്പള്ളിയുടെ പാച്ചിൽ. പോയിന്റുനില മാറിമറിയുമെന്നതിനാൽ ഇനിയും മൂന്ന് പകലിരവുകൾ കാത്തിരിക്കണം. 315 പോയിന്റുനേടി ചാത്തന്നൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം- 301, വെളിയം-308, ചടയമംഗലം- 286, പുനലൂർ-281, കൊട്ടാരക്കര- 278, കുണ്ടറ-273, കുളക്കട - 267, അഞ്ചൽ- 255, ശാസ്താംകോട്ട- 252, ചവറ- 248 എന്ന ക്രമത്തിലാണ് പിന്നിലുള്ളവർ. സ്കൂളുകളിൽ 89 പോയിന്റുനേടി കരുനാഗപ്പള്ളി അയണിവേളിക്കുളങ്ങര ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസ് മുന്നേറുമ്പോൾ കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് 75 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചടയമംഗലം കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ് 67 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
കരുനാരപ്പള്ളി
325