കൊല്ലം: തൃക്കടവൂർ എൽ.പി.എസും പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയും യുവകർഷകൻ പ്രിൻസിന്റെ നേതൃത്വത്തിൽ സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയ കുട്ടിക്കൃഷിത്തോട്ടം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തു. കൃഷി അന്യംനിന്നു പോകുന്ന സാഹചര്യത്തിൽ കുട്ടികളിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കാനും അവരിൽ അഭിരുചി വളർത്താനും ഗ്രന്ഥശാല പ്രസ്ഥാനങ്ങളും വിദ്യാലയങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ എസ്. രമേശ്‌കുമാർ അദ്ധ്യക്ഷനായി. കൗൺസിലർ ഗിരിജ സന്തോഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം ടി.ആർ. സന്തോഷ്‌കുമാർ, നൂൺമീൽ ഓഫീസർ സന്തോഷ്‌കുമാർ, അസി. കൃഷി ഓഫീസ‌ർ സെലിൻ, ഹെഡ്‌മിസ്‌ട്രസ് ജയ വർഗീസ്, പി.ടി.എ പ്രസിഡന്റ് ജയകുമാർ, അദ്ധ്യാപകൻ സുനിൽ, ഗ്രന്ഥശാല പ്രസിഡന്റ് എം.ജെ. ഉണ്ണിക്കുട്ടൻ, സെക്രട്ടറി സി.വി. അജിത്‌കുമാർ എന്നിവർ സംസാരിച്ചു. കർഷകൻ പ്രിൻസിനെ ചടങ്ങി​ൽ ആദരിച്ചു.സി.കെ.പി വിലാസം ഗ്രന്ഥശാല ഒരേക്കറിൽ നടത്തുന്ന കൃഷി ഡെപ്യൂട്ടി സ്‌പീക്കർ സന്ദർശിച്ചു.