കൊല്ലം: ശസ്ത്രക്രിയയെ ഭയന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ബൈപ്പാസ് സർജറി ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. എസ്.ആകാശ് പറയുന്നു.

ആധുനിക സാങ്കേതികവിദ്യകളും മെഡിക്കൽ ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാൽ പുതിയ കാലത്ത് ബൈപ്പാസ് സർജറിയിൽ സങ്കീർണതകൾക്കുള്ള സാദ്ധ്യത തീരെ കുറവാണ്.

വിവിധ പരിശോധനകൾ അടിസ്ഥാനമാക്കി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ബൈപ്പാസ് സർജറി മാറ്റിവയ്ക്കുന്നവർ സ്വന്തം ഭാവിയാണ് തുലാസിലാക്കുന്നത്. ബൈപ്പാസ് സർജറിക്ക് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റും. വേദനസംഹാരികൾ നൽകുന്നതിനാൽ വേദന ഉണ്ടാകില്ല. ശസ്ത്രക്രിയയുടെ അടുത്ത ദിവസം രോഗിയെ കസേരയിൽ ഇരിക്കാനും രണ്ടാമത്തെ ദിവസം ഡ്രെയിനേജ് നീക്കിയ ശേഷം നടക്കാനും അനുവദിക്കും. ഈ ദിവസം മുറിയിലേക്ക് മാറ്റും. സുഖം പ്രാപിക്കുന്നത് അടിസ്ഥാനമാക്കി അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യും. പിന്നീട് രോഗിക്ക് വിശ്രമം ആവശ്യമില്ല. സാധാരണ പോലെ എല്ലാക്കാര്യങ്ങളും ചെയ്യാം. ബൈപ്പാസ് സർജറി ചെയ്ത മറ്റ് രോഗികളുടെ അഭിപ്രായങ്ങൾ പൂർണമായും സ്വീകരിക്കരുത്. എല്ലാ രോഗികളും സമാനരായിരിക്കില്ല.

ശങ്കേഴ്സിൽ ഉയർന്ന ഗുണനിലവാരം, കുറഞ്ഞ നിരക്ക്

ബൈപ്പാസ് സർജറി/ സി.എ.ബി.ജി വാൽവ് മാറ്റിവയ്ക്കൽ, ഹൃദയഭിത്തിയിലെ ദ്വാരം അടയ്ക്കൽ, കാർഡിയാക് ട്യൂമർ എക്സിഷൻ എന്നിവയുൾപ്പടെ എല്ലാ ഓപ്പൺ ഹാർട്ട് സർജറികളും ശങ്കേഴ്സിൽ നടക്കുന്നു. ഉയർന്ന ഗുണനിലവാരത്തിലുള്ള ഹൃദയചികിത്സ കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നതാണ് ശങ്കേഴ്സിന്റെ സവിശേഷത.

കേരളകൗമുദി- ശങ്കേഴ്സ്

മെഗാ മെഡിക്കൽ ക്യാമ്പ്

കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശങ്കേഴ്സ് ആശുപത്രിയിൽ ഡിസംബർ 2 മുതൽ 6 വരെയാണ് ക്യാമ്പ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാകും കൺസൾട്ടേഷൻ. ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. ആകാശ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ എന്നിവയ്ക്ക് പുറമേ വിവിധ ഇൻഷ്വറൻസ് സ്കീമുകളും പ്രയോജനപ്പെടുത്താം.

ചികിത്സാ ചെലവിൽ ഇളവുകൾ

 കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യം
 എക്കോ, ടി.എം.ടി പരിശോധനകൾക്ക് 40 % ഇളവ്
 ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കും 25 % ഇളവ്

 ഓപ്പൺ ഹാർട്ട് സർജറിക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് ചെലവിൽ 25 % ഇളവ്

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000