കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ജന്മഗ്രാമമായ പാങ്ങോട് നിന്ന് മുടങ്ങാതെ നടത്തിവരുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനം ഡിസംബർ 1 മുതൽ 30 വരെ 25 കേന്ദ്രങ്ങളിൽ നടത്താൻ സംഘം പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
കേന്ദ്രസമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. പദയാത്രാ കൺവീനർ ബി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. ഉപ ക്യാപ്ടന്മാരായ ശാന്തിനി കുമാരൻ, കെ.എൻ.നടരാജൻ, ഉഷസ്, രഞ്ജിനി ദിലീപ്, സുശീല മുരളീധരൻ, ശോഭന ആനക്കോട്ടൂർ, കേന്ദ്ര സമിതി അംഗങ്ങളായ ഓടനാവട്ടം എം.ഹരീന്ദ്രൻ, വർക്കല മോഹൻദാസ്, ക്ളാപ്പന സുരേഷ്, പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ എന്നിവർ സംസാരിച്ചു.