കൊട്ടാരക്കര: കുറഞ്ഞ തുകയ്ക്കുള്ള മുദ്രപത്രങ്ങൾക്ക് ക്ഷാമം. കൊട്ടാരക്കരയുൾപ്പെടെ ജില്ലയിലെമ്പാടും ഇതാണ് അവസ്ഥ. നിലവിലെ അച്ചടിച്ച മുദ്രപത്രങ്ങൾക്ക് പകരം ഇ- സ്റ്റാമ്പിംഗ് , മുദ്രപത്രങ്ങൾ ലഭ്യമാക്കും എന്ന് സർക്കാർ പറയുന്നെങ്കിലും പുതിയ പരിഷ്കാരം എങ്ങുമെത്തിയിട്ടില്ല. മുദ്രപത്ര അച്ചടി ഏതാണ്ട് നിറുത്തിയതോടെ ചെറിയ തുകകളായ 10,20, 50,100, 500 രൂപയുടെ മുദ്രപത്രം കിട്ടാതെ ജനം ബുദ്ധിമുട്ടുകയാണ്.
ഇ-സ്റ്റാമ്പിംഗ് നടപ്പായില്ല
മുദ്രപത്രത്തിന് പകരമായ ഇ-സ്റ്റാമ്പിംഗ് വസ്തു രജിസ്ട്രേഷൻ ഒഴിച്ച് ഒന്നിലും നടപ്പായില്ല. ഇതോടെ ത്രിതല പഞ്ചായത്തുകളിലെ വ്യക്തിഗത ആനുകൂല്യങ്ങൾ, വാടക കരാറുകൾ, മറ്റു കരാർ ഉടമ്പടികൾ , നോട്ടറി ചെയ്യുന്നതായ സത്യവാങ്മൂലങ്ങൾ എന്നിവക്ക് ആവശ്യമായ ചെറിയ തുകക്കുള്ള മുദ്രപത്രങ്ങൾ എവിടെയും കിട്ടാനില്ല.
യാതൊരു മുന്നൊരുക്കവും മുന്നറിയിപ്പും ഇല്ലാതെ മുദ്രപത്ര വിതരണത്തിൽ വരുത്തിയ മാറ്റമാണ് മുദ്രപത്ര ക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയത്
വെണ്ടർമാർ
കൊട്ടാരക്കര താലൂക്ക്