കൊല്ലം: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) ജില്ലാ കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് പുനലൂർ ബാലഭവനിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി കരവാളൂർ എ.എം.എം എച്ച്.എസിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രാവിലെ 11ന് പത്രപാരായണവും ക്വിസ് മത്സരങ്ങളും നടത്തും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് റിട്ട. ജഡ്ജ് എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. എൻ.പി.എ.എ ജില്ലാ പ്രസിഡന്റ് ജി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതികമ്മ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വേങ്ങ ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പുനലൂർ രാജൻപിള്ള, സ്കൂൾ പ്രഥമാദ്ധ്യാപിക സുജ.പി.മാത്യു, വാർഡ് അംഗം അനൂപ്, പി.ഉമ്മൻ, പി.സജീവ്, സോളമൻ സെബാസ്റ്റ്യൻ, ആർ.സജി കരവാളൂർ, സ്റ്റേറ്റ് കമ്മിറ്റി അംഗം രാജൻപിള്ള നെടിയവിള, ജില്ലാ ജോ. സെക്രട്ടറി അൻസർ ചടയമംഗലം തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ മുതിർന്ന ഏജന്റുമാരെ ചടങ്ങിൽ ആദരിക്കും. ജി.രാമചന്ദ്രൻ നായർ, വേങ്ങ ശ്രീകുമാർ, പുനലൂർ രാജൻപിള്ള, പുനലൂർ മണ്ഡലം സെക്രട്ടറി റെജി കൈപ്പള്ളി, കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് അബ്ദുൾ മുഹമ്മദ് കുഞ്ഞ്, കടപ്പാക്കട ഏരിയ പ്രസിഡന്റ് കാസിം കടപ്പാക്കട, അൻസാർ ചടയമംഗലം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.