 
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധസമരം കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. നിലവിൽ നടത്തിയ വാർഡ് വിഭജനം അശാസ്ത്രീയമാണെന്നും ഡീലിമിറ്റേഷൻ കമ്മീഷന്റെ സർക്കുലർ പ്രകാരം വാർഡ് പുനർ ക്രമീകരിക്കണമെന്നും എം.എം. നസീർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള അദ്ധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി അമ്മിണി രാജൻ, ജേക്കബ് പാറവിള, കെട്ടിടത്തിൽ സുലൈമാൻ, ആയൂർ ഗോപിനാഥ്, കടയിൽ ബാബു, എസ്.ജെ. പ്രേംരാജ്, സാമൂവൽ തോമസ്, കെ.സി. എബ്രഹാം, എം. ബുഹാരി, വിളയിൽ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.