 
പന്മന: ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഓട്ടൻതുള്ളലിൽ വടക്കുംതല എസ്.വി.പി.എം എച്ച്. എസിലെ പത്താംക്ലാസ് വിദ്യാർത്ഥി എസ്.ദേവവ്രതൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാനകലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവവ്രതൻ കുഞ്ചൻ നമ്പ്യാരുടെ ഘോഷയാത്രയിൽ നിന്നുള്ള ഒരു ഭാഗമാണ് അവതരിപ്പിച്ചത്. അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ശിഷ്യനായ ദേവവ്രതൻ മണ്ണൂർക്കാവ് കഥകളി വിദ്യാലയത്തിൽ കഥകളിയും അഭ്യസിക്കുന്നു.ഇടപ്പള്ളിക്കോട്ട ദേവരാഗത്തിൽ അഡ്വ.സേതുമാധവന്റെയും ഡോ.ഹേമ വി.കൃഷ്ണന്റെയും മകനാണ്.