
കൊല്ലം: അർഹമായ ക്ഷേമ പെൻഷൻ അനുവദിക്കാതെ ഇടത് സർക്കാർ പെൻഷൻകാരുടെയും സർക്കാർ ജീവനക്കാരുടെയും ജീവിതം ദുസഹമാക്കിയെന്ന് മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം. കേരള സർവീസ് പെൻഷണേഴ്സ് ലീഗ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിറാജ് മീനത്തേരിൽ അദ്ധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ്, നാസിമുദ്ദീൻ പള്ളിമുക്ക്, സുധീർ കിടങ്ങിൽ, സുഹൈൽ പള്ളിമുക്ക്, എം.എ.ഹക്കിം, എസ്.എ.വാഹിദ്, മാലിക്, ഡോ. ഇസ്മായിൽ, സജീബ് ഖാൻ, മെഹബൂബ് ഖാൻ, ഹമീദ് മുഴങ്ങോടി, ഷംഷീർ പള്ളിമുക്ക്, നാസർ, എസ്.എസ്.നൗഫൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മയ്യനാട് സ്വാഗതവും അസിം പത്തനാപുരം നന്ദിയും പറഞ്ഞു.