കൊല്ലം :വേണാട് സഹോദയ കോംപ്ലക്സ് ഇന്റർസ്കൂൾ കബഡി ടൂർണമെന്റിൽ തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന് മികച്ച വിജയം. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ആയി. കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിൽ നടന്ന ചടങ്ങിൽ വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ കുട്ടികൾക്ക് ട്രോഫിയും മെഡലും സാക്ഷ്യപത്രവും നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. വിമൽ കുമാർ സംസാരിച്ചു.