 
പത്തനാപുരം: പുന്നല അമ്മൂമ്മ കൊട്ടാരം ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 9ന് നടക്കുന്ന പൊങ്കാലയുടെ കൂപ്പൺ വിതരണം തുടങ്ങി. ആദ്യ കൂപ്പൺ വഞ്ഞിപ്പുഴയത്ത് വീട്ടിൽ ആതിരക്ക് നൽകി ക്ഷേത്രം പ്രസിഡന്റ് ആർ.പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ആർ.ജതീഷ്, മേൽശാന്തി ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ, പ്രിയ ധർമ്മൻ തുടങ്ങിയവർ സംസാരിച്ചു.