കൊല്ലം: ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി ആറാം സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ കൊല്ലത്ത് നടക്കും. ഇന്ന് രാവിലെ 10ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സെമിനാർ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ജി.ബാബു മോഡറേറ്ററാകും. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൽ ഖാദർ വിഷയം അവതരിപ്പിക്കും.

30ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ അദ്ധ്യക്ഷനാകും. 11.30ന് മുതിർന്ന ലൈസൻസികളെ ആദരിക്കുന്ന ചടങ്ങ് ഓയിൽ പാം ഇന്ത്യ ചെയർമാൻ അഡ്വ. ആർ.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എ.മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ് മുത്താട്ട് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.