 
തൊടിയൂർ: തൊടിയൂർ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ തൊടിയൂർപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ശ്രീകല, അഡ്വ.സി.ഒ.കണ്ണൻ, ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.വിനോദ്, നജീബ് മണ്ണേൽ, തൊടിയൂർ വിജയകുമാർ, ധർമ്മദാസ്, ടി.ഇന്ദ്രൻ, എൽ.സുനിത, അൻസിയ, ടി.മോഹനൻ, പി.ജി. അനിൽകുമാർ,കോ -ഓർഡിനേറ്റർ മൻസൂർ എന്നിവർ സംസാരിച്ചു. 28,29,30 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന കേരളോത്സവത്തിന്റെ സമാപന സമ്മേളനം 30ന്
വൈകിട്ട് 3ന് തൊടിയൂർ ഗവ.എൽ.പി.എസിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.