കൊട്ടാരക്കര: കലയുടെ പൂരം മൂന്ന് രാപകലുകൾ പിന്നിടുമ്പോൾ കലാ കിരീടത്തിനായി പോരാട്ടം കടുത്തു. 465 പോയിന്റുകൾ നേടി കരുനാഗപ്പള്ളിയാണ് മുന്നിൽ. 450 പോയിന്റ് നേടി ചാത്തന്നൂ‌ർ പിന്നിലുണ്ട്. കൊല്ലം-433, വെളിയം- 429, പുനലൂർ- 402, കുണ്ടറ- 397, ചടയമംഗലം- 393, കൊട്ടാരക്കര-392, കുളക്കട- 380, അഞ്ചൽ-370, ശാസ്താംകോട്ട-369, ചവറ-346 എന്നീ ക്രമത്തിലാണ് പിന്നിലുള്ളവർ. സ്കൂളുകളിൽ കരുനാഗപ്പള്ളി അയണിവേലികുളങ്ങര ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിനാണ് മുൻതൂക്കം. ഇവർ 120 പോയിന്റ് നേടിയപ്പോൾ കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് 106 പോയിന്റുനേടി രണ്ടാം സ്ഥാനത്തും 84 പോയിന്റുകൾ വീതം നേടി അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസും പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസും മൂന്നാം സ്ഥാനത്തുണ്ട്.