samuvel-johne-77

കൊട്ടാരക്കര: തൃക്കണ്ണമംഗൽ സജിനോജ് നിവാസിൽ സാമുവൽ ജോൺ (77, റിട്ട. അദ്ധ്യാപകൻ, കൊട്ടാരക്കര ഗേൾസ് ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തൃക്കണ്ണമംഗൽ മലങ്കര സിറിയൻ കാത്തലിക് പള്ളി സെമിത്തേരിയിൽ. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറി, കൊല്ലം ജില്ലാ ജോ. സെക്രട്ടറി, എ.പി.കളക്കോട് സ്മാരക ട്രസ്റ്റ് ബോർഡ് അംഗം, തൃക്കണ്ണമംഗൽ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, കേരള ഫോക്‌ലോർ അക്കാഡമി ജില്ലാ കൺവീനർ, ബാലസംഘം ഏരിയാ സെക്രട്ടറി, ജില്ലാ രക്ഷാധികാരി, ഗ്രേയ്സ് നഗർ സ്ഥാപക പ്രസിഡന്റ്, പ്രോഗ്രസീവ് റിട്ട. സീനിയർ സിറ്റിസൺസ് സംഘ് സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി.കെ.സരള. മക്കൾ: ഡോ. സജിത്ത് സാം, ഡോ. സനോജ് സാം (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, പാവുമ്പ). മരുമക്കൾ: ബിന്ദു സജിനോജ് (അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, കൊട്ടാരക്കര), ഡോ. കെ.കെ.ലീനമോൾ (വെറ്ററിനറി സർജൻ, ഉമ്മന്നൂർ)