ചാത്തന്നൂർ: ചാത്തന്നൂർ സേവാഭാരതിയും കൊല്ലം മെഡിട്രീന ആശുപത്രിയും സംയുക്തമായി നാളെ രാവിലെ 9ന് ചാത്തന്നൂർ ഞവരൂർ സെന്റ് ജോർജ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി വികാരി ജേക്കബ് പണിക്കർ ഉദ്ഘാടനം ചെയ്യും. ദേശീയ സേവാഭാരതി കൊല്ലം ജില്ലാ രക്ഷാധികാരി ഡോ. എൻ. മുരളി അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ മീര ഉണ്ണി, ചാത്തന്നൂർ സെന്റ് ജോർജ് യു.പി.എസ് ഹെഡ്മാസ്റ്റർ ബെനിൻ മാത്യു, ചാത്തന്നൂർ സേവാഭാരതി സെക്രട്ടറി പ്രിബു എന്നിവർ സംസാരിക്കും. ജനറൽ ഫിസിഷ്യൻ, ഇ.എൻ.ടി, കാർഡിയോളജി, ജനറൽ സർജറി, ഓർത്തോപീഡിക് ചികിത്സാ വിഭാഗങ്ങളുടെ സേവനമുണ്ടാവും. ബി.പി, ഷുഗർ, ടി.എസ്.എച്ച്, ഇ.സി.ജി പരിശോധനകളും നടത്തും. ഫോൺ: 8921215407,8129201994