കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് വ്യക്തി വരുമാനം മാത്രം പരിഗണിക്കുക അല്ലെങ്കിൽ കുടുംബ വരുമാനം 5 ലക്ഷം രൂപയാക്കുക, ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിച്ച് ലൈഫ് അലവൻസ് നൽകുക, തീവ്രഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസകിരണം പദ്ധതി കുടിശികയടക്കം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അജിതകുമാരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുനിൽകുമാർ അത്തിക്കൽ, ഇന്ദിരാഭായ്, രഘുനാഥപിള്ള, ശ്രീലാൽ എന്നിവർ സംസാരിച്ചു. സജീവ് നന്ദി പറഞ്ഞു.