 
എഴുകോൺ : സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനം സമാപിച്ചു. ഹൈക്കോടതി വിധി
അട്ടിമറിച്ച് സർവകലാശാല വിസി നിയമനങ്ങൾ നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംഘപരിവാർ അജണ്ട നടപ്പാക്കി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ വെല്ലുവിളിയ്ക്കുകയാണ് ഗവർണർ.
സഹകരണ മേഖലയും തൊഴിലുറപ്പ് പദ്ധതിയും അട്ടിമറിയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തിൻമേലുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് റഫർ ചെയ്തിരുന്നത് പുനസ്ഥാപിക്കുക, ഭിന്നശേഷിക്കാരായ വനിതകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച വെളിയം പ്രിയ ഹോമിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കുടുംബശ്രീ ഉത്പ്പന്നങ്ങൾ പൊതുവിതരണ ശൃംഖല വഴി ശേഖരിച്ചു വിൽക്കുക, പൊങ്ങൻപാറ ടൂറിസം പദ്ധതി നടപ്പാക്കുക, കോട്ടയം നാഗമ്പടം - ശിവഗിരി തീർത്ഥാടന സർക്യൂട്ട് സംസ്ഥാന റോഡ് നടപ്പാക്കുക, കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുക, നെടുമൺകാവ് സി.എച്ച്.സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുക, പാരിപ്പള്ളി - പുത്തൂർ പാങ്ങോട് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുക, കശുഅണ്ടി മേഖല പുനരുദ്ധാരണ പാക്കേജ് തൊഴിലാളികൾക്കും പ്രയോജനപ്പെടുത്തുക, പൊരീയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ 31 പേർ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രക്കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി.എ.എബ്രഹാം, സി.ബാൾഡുവിൻ, ജില്ലാ കമ്മിറ്റിഅംഗം എസ്.ആർ.അരുൺബാബു എന്നിവർ സംസാരിച്ചു.
ഡിസംബർ 1ന് വൈകിട്ട് 5ന് വഞ്ചിമുക്കിൽ നിന്ന് റെഡ് വോളണ്ടിയർ പരേഡും ബഹുജന റാലിയും ആരംഭിക്കും. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊരീയ്ക്കൽ വായനശാല ജംഗ്ഷൻ) പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
ജെ.രാമാനുജൻ നെടുവത്തൂർ ഏരിയ സെക്രട്ടറി
എഴുകോൺ : സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറിയായി ജെ.രാമാനുജനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും 28 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജി.ത്യാഗരാജൻ, ബി.സനൽകുമാർ, എം. ശ്രീകുമാർ, വി.പി.പ്രശാന്ത്, നെടുവത്തൂർ സുന്ദരേശൻ, മുരളി മടന്തകോട്, വി.രാധാകൃഷ്ണൻ, ആർ.പ്രേമചന്ദ്രൻ, എസ്.ആർ.ഗോപകുമാർ, കെ.ഓമനക്കുട്ടൻ, എ. അഭിലാഷ്, എം.പി.മനേക്ഷ, വി.സുമലാൽ, എൽ.ബാലഗോപാൽ, എച്ച്.ആർ.പ്രമോദ് കുമാർ, എ. അജയഘോഷ്, ടി.സി.പുഷ്പകുമാരി, പി.അനീഷ്, അമീഷ് ബാബു, ആർ.ഗോപീകൃഷ്ണൻ എന്നിവരാണ് കമ്മിറ്റി
അംഗങ്ങൾ.