ചാത്തന്നൂർ: ഉടുത്തുണിയില്ലാതെ ദേശീയപാതയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച മനോദൗർബല്യമുള്ളയാളെ ചാത്തന്നൂർ പൊലീസ് തിരുമുക്കിൽ വച്ച് പിടികൂടി ബന്ധുക്കൾക്ക് കൈമാറി. നാവായിക്കുളം സ്വദേശിയായ മദ്ധ്യവയസ്കനാണ് നഗ്നയാത്ര നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. തൊട്ടുപിന്നാലെ ബന്ധുക്കൾ ഇയാളുടെ ചികിത്സാ രേഖകളുമായി സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോയി.