കൊല്ലം: കൊല്ലം മെഡിട്രീന ആശുപത്രിയിൽ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി അടക്കമുള്ള സേവനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാൻക്രിയാസ് സർജറി, ലിവർ സർജറി (കീഹോൾ), ബേരിയാട്രിക് സർജറി (അമിതവണ്ണം കുറയ്ക്കാൻ), പ്രമേഹരോഗം നിയന്ത്രിക്കുന്ന സർജറി, കൂടാതെ ലോകോത്തര നിലവാരത്തിൽ നൂതന സംവിധാനത്തോടെ ഉദരസംബന്ധമായ എല്ലാ ക്യാൻസർ സർജറികളും ലാപ്രോസ്കോപ്പി വഴി ഡോ ബൈജു സേനാധിപന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നുണ്ട്. കുറഞ്ഞ ആശുപത്രി വാസത്തിന് പുറമേ അനുബന്ധ ചികിത്സകൾ വേഗത്തിലാക്കാനും കീഹോൾ സർജറി സഹായിക്കും. ഡിസംബറിൽ ഡോ. ബൈജു സേനാധിപന്റെ നേതൃത്വത്തിൽ ലിവർ ക്ലിനിക്ക് ആരംഭിക്കും. പത്രസമ്മേളനത്തിൽ ഡോ. ബൈജു സേനാധിപൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രജിത് രാജൻ, മീഡിയ ഹെഡ് റിയാസ് ബിൻ ഷറഫ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 0474 3500300, 0474 2721111, 8138900100, 094465 80836, www.meditrinahospitals.com