 
കരുനാഗപ്പള്ളി: ലെൻസ്ഫെഡ് കൊല്ലം ജില്ലാ കൺവെൻഷൻ കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യ അതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ ലൂയിസ്, പ്രദീപ്കുമാർ സംസ്ഥാന സമിതി അംഗങ്ങളായ മനു മോഹൻ, ശിവപ്രസാദ്, ശിവകുമാർ,ചാർലി ജോൺ, വിപിനൻ കെ.നായർ,സ്വാഗതസംഘം കൺവീനർ പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ്.പി.ബിനു ജില്ല പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ബിനു ലാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലയിൽ നിന്ന് തിരഞ്ഞടുത്ത 380 ഓളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിലെ അപാകതകൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് വേണ്ട അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന പ്രമേയവും സമ്മേളനം പാസാക്കി. നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ബാബു നന്ദി പറഞ്ഞു.