കരുനാഗപ്പള്ളി: സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണർത്തലും ലക്ഷ്യമിട്ട് എസ്.വൈ.എസ് സംഘടിപ്പിച്ചു വരുന്ന മാനവ സഞ്ചാരം ഇന്ന് കൊല്ലത്ത് എത്തിച്ചേരും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ 16ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് ഓച്ചിറയിൽ എത്തുന്നത്. നാളെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് രാവിലെ പ്രഭാത നമസ്കാരത്തിന് ശേഷം ഏർളി ബേർഡ്സ് എന്ന പ്രഭാത നടത്തത്തിന് സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകും. തുടർന്ന് ഓച്ചിറ ഏഷ്യൻ കഫ്യിൽ യുവജന സംഘടനകളുടെ നേതൃത്വങ്ങൾ, മാദ്ധ്യമപ്രവർത്തകർ , വിദ്യാഭ്യാസ പ്രതിനിധികൾ,പ്രൊഫഷണലിസ്റ്റുകൾ, സംരംഭകർ എന്നിവരുമായുള്ള ടേബിൾ ടോക്ക് നടക്കും. ഉച്ചയ്ക്ക് 2ന് പ്രാസ്ഥാനിക സമ്മേളനവും മൂന്നരക്ക് മാനവ സഞ്ചാരവും തുടർന്ന് പൊതുസമ്മേളനവും നടക്കും. എം.എൽ.എമാർ,എം.പി മാർ തുടങ്ങിയവർ പങ്കെടുക്കും.