കരുനാഗപ്പള്ളി: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളുടെ അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കുലശേഖരപുരം മണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ പണം നൽകാത്തതിനാൽ അതിവർഷ ആനുകൂല്യങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യാൻ ബോർഡിന് കഴിയുന്നില്ല. അഞ്ഞൂറ് കോടിയോളം രൂപ അംഗങ്ങൾക്ക് കൊടുത്തു തീർക്കുവാനുണ്ട്. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ആർ.ഡി.പ്രകാശ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജി.കാർത്തികേയൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എൻ.പത്മനാഭപിള്ള, ടി.ശിവാനന്ദൻ, കളീക്കൽ ശ്രീകുമാരി, നൂറുദ്ദീൻകുഞ്ഞ്, രമണി കൈലാസം, കെ.ദിലീപ്കുമാർ, കെ.ബ്രഹ്മാനന്ദൻ എന്നിവർ സംസാരിച്ചു.