snghs-
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹത നേടിയ ശ്രീനന്ദന , ദേവനന്ദ , ആദിലക്ഷ്മി

കൊട്ടാരക്കര : കൊല്ലം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കടയ്ക്കോട് എസ്.എൻ.ജി.എച്ച്.എസ് ഈ വർഷവും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി.
അഷരശ്ലോകം, ചമ്പുപ്രഭാഷണം, പാഠകം എന്നിവയിൽ ശ്രീനന്ദന , ദേവനന്ദ , ആദിലക്ഷ്മി എന്നിവർ ഒന്നാസ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി. കൂടാതെ നിരവധി സെക്കൻഡ് എ ഗ്രേഡുകളും തേർഡും ലഭിച്ചു. സ്കൂൾ പി.ടി.എയും അദ്ധ്യാപകരും വിദ്യാർത്ഥികളെ അനുമോദിച്ചു. വെളിയം ഉപജില്ലാ സംസ്കൃതം കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും കടയ്ക്കോട് ഹൈസ്കൂളിനായിരുന്നു.