 
ചാത്തന്നൂർ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ഡ്രൈവിംഗ് ലൈസൻസും ആധാർകാർഡും പണവും അടങ്ങിയ പഴ്‌സ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് ഹിറ്റാച്ചി ഓപ്പറേറ്റർ. മുണ്ടയ്ക്കൽ കമ്പനിയിലെ ഓപ്പറേറ്റർ കണ്ണനല്ലൂർ നെടുമ്പന മുട്ടക്കാവ് സ്വദേശി തുണ്ടുവിള പുത്തൻവീട്ടിൽ നാദിർഷയ്ക്കാണ് വടക്കേ മുക്കിൽ വച്ച് 14,370 രൂപ ഉൾപ്പെടെ അടങ്ങിയ പഴ്സ് ലഭിച്ചത്. ഇവ കണ്ണനല്ലൂർ പൊലീസിൽ ഏല്പിച്ചു. പൊലീസ് അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിയ ഉടമ നെടുമങ്ങാട് സ്വദേശി സലാഹുദ്ദീന് നാദിർഷ പൊലീസ് അധികാരികളുടെ സാന്നിദ്ധ്യത്തിൽ തുക കൈമാറി.