photo

കൊട്ടാരക്കര: സ്കൂൾ മേള ഏതായാലും ശിവമംഗല മുന്നിലുണ്ട്. ഈ വർഷം കായികമേളയിലും ശാസ്ത്രമേളയിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത കടയ്ക്കൽ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ എസ്.എസ്.ശിവമംഗല ഇനി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ തയ്യാറാവുകയാണ്.

ഇന്നലെ എച്ച്.എസ്.എസ് അക്ഷര ശ്ളോകത്തിൽ ഒന്നാം സമ്മാനം കിട്ടിയപ്പോഴാണ് അനന്തപുരിയിൽ നടക്കുന്ന സംസ്ഥാന മേളയ്ക്കും അവസരമൊരുങ്ങിയത്. അദ്ധ്യാപക ദമ്പതികളായ കുറ്റിക്കാട് പാലാഴിയിൽ കെ.ശ്രീകുമാറിന്റെയും വി.എൽ.ശാലിനിയുടെയും മകളായ ശിവമംഗല ഗണിതശാസ്ത്ര ഗ്രൂപ്പ് പ്രോജക്ടുമായിട്ടാണ് സംസ്ഥാന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയത്. കായികമേളയിൽ പവർ ലിഫ്ടിംഗിൽ പങ്കെടുത്തു. അച്ഛന്റെ പരിശീലനത്തിലാണ് അക്ഷരശ്ളോകത്തിൽ മികവുകാട്ടാൻ കഴിഞ്ഞത്. പാലാഴി അക്ഷരശ്ളോക കളരി നടത്തുന്നുമുണ്ട് അച്ഛൻ.