 
കൊട്ടാരക്കര : ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ കരുനാഗപ്പള്ളി പാവുമ്പ ഹൈസ്കൂളിന് തുടർച്ചയായ രണ്ടാം വിജയം. 'ഏറുമേരുതേരിൽ വിളയാടും ഹരനോട്, ആദരാൽ വരംവരിച്ചുകൊണ്ടുവിപ്രദേവൻ' എന്ന നാടൻപാട്ടാണ് സ്കൂളിലെ മാളവികയും കൂട്ടരും തനിമചോരാതെ പാടിനേടിയത്. മാളവികയ്ക്കൊപ്പം മീനാക്ഷി, അനിജ, നെഖില, അതുല്യ, അതുൽ, ശ്രദ്ധ എന്നിവരും ചേർന്നു. കഴിഞ്ഞ വർഷം വിജയിച്ച ടീമിലും ശ്രദ്ധയും അതുലുമൊഴികെയുള്ളവർ ഉണ്ടായിരുന്നു. പ്രിജുലാലാണ് നാടൻപാട്ട് പഠിപ്പിച്ചത്.