ccc
കലോത്സവ വേദിക്ക് സമീപം റെഡ് ക്രോസ് സൊസൈറ്റി ഒരുക്കിയ ദാഹജല വിതരണ പന്തൽ

കൊട്ടാരക്കര: റവന്യു ജില്ലാ കലോത്സവത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജല വിതരണം ചെയ്ത് കൊല്ലം റെഡ്ക്രോസ് സൊസൈറ്റി. രണ്ടാം വേദിയായ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലാണ് ദാഹജല പന്തലൊരുക്കിയത്. റെഡ്ക്രോസ് അംഗങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു മണിവരെ ചൂടുവെള്ളവും മൂന്നിന് ശേഷം ചുക്കുകാപ്പിയും സൗജന്യമായി വിതരണം ചെയ്യുന്നു.